വയനാട് ദുരന്തം: അതിതീവ്രദുരന്തമായി അംഗീകരിച്ച് കേന്ദ്രം

വയനാട് ദുരന്തം: അതിതീവ്രദുരന്തമായി അംഗീകരിച്ച് കേന്ദ്രം

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയ അറിയിപ്പ് സംബന്ധിച്ച കത്ത് കേരളത്തിന് ലഭിച്ചു. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം അന്തര്‍മന്ത്രാലയ സമിതി തയ്യാറാക്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടെ ദുരിതബാധിതര്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായവും മറ്റും ലഭിക്കും.

മുണ്ടക്കൈ, ചൂരല്‍മല ദുരന്തങ്ങളെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ദേശീയദുരന്തമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ വയനാടുണ്ടായില്ലെന്നാണ് കേന്ദ്രസര്‍ക്കാരും അന്തര്‍മന്ത്രാലയ സമിതിയും വിലയിരിത്തിയിരുന്നത്. പക്ഷേ, അതിതീവ്ര സ്വഭാവമുള്ള ദുരന്തമാണ് ഉണ്ടായതെന്ന് പിന്നിട്  ബോധ്യപ്പെട്ടതോടെയാണ് ഇപ്പോള്‍ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
<BR>
TAGS : WAYANAD LANDSLIDE
SUMMARY : Wayanad disaster: Center recognizes it as a very severe disaster

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *