കുരുമുളക് സ്പ്രേ പ്രയോഗിച്ച് കാറില്‍ നിന്ന് 50 ലക്ഷം കവർന്നു; ക്വട്ടേഷന്‍ സംഘം പിടിയില്‍

കുരുമുളക് സ്പ്രേ പ്രയോഗിച്ച് കാറില്‍ നിന്ന് 50 ലക്ഷം കവർന്നു; ക്വട്ടേഷന്‍ സംഘം പിടിയില്‍

കൊച്ചി: കൊച്ചിയിൽ കുരുമുളക് സ്പ്രേ ഉപയോഗിച്ച് കാറിൽ നിന്ന് 50 ലക്ഷം കവർന്ന ക്വട്ടേഷൻ സംഘം പിടിയിൽ. അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ കൊടൈക്കനാലില്‍ നിന്നാണ് കൊച്ചി പോലീസ് പിടികൂടിയത്. വിനു, അനന്തു, വൈശാഖ്, അനു, അക്ഷയ് എന്നിവരാണ് പിടിയിലായത്. പിടിയിലായവരില്‍ മൂന്ന് പേര്‍ കൊലക്കേസ് പ്രതികള്‍ കൂടിയാണ്. ഹൈദരാബാദില്‍ നിന്നാണ് ക്വട്ടേഷന്‍ ലഭിച്ചത് എന്ന് പ്രതികള്‍ മൊഴി നല്‍കിയതായാണ് പോലീസ് നല്‍കുന്ന വിവരം.

ഈ മാസം പത്തൊൻപതിനാണ് പച്ചാളം സ്വദേശി അബിജുവിന്റെ വണ്ടിയിൽ നിന്ന് പണം കവർന്നത്. കാറില്‍ മൂന്ന് കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇതില്‍ 50 ലക്ഷം രൂപയാണ് ഇവര്‍ കവര്‍ന്നത്. കാറില്‍ ഉണ്ടായിരുന്ന പണം കള്ളപ്പണമിടപാടിന്റെ ഭാഗമായിരുന്നോ എന്നതടക്കം പോലീസ് അന്വേഷിച്ച് വരികയാണ്.
<BR>
TAGS : GANG ARRESTED | KOCHI
SUMMARY : 50 lakhs stolen from car using pepper spray; Quotation gang arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *