ഇഞ്ചുറി ടൈം ഗോളില്‍ കേരളം വീണു; സന്തോഷ് ട്രോഫി ബംഗാളിന്

ഇഞ്ചുറി ടൈം ഗോളില്‍ കേരളം വീണു; സന്തോഷ് ട്രോഫി ബംഗാളിന്

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫൈനലിൽ ഏകപക്ഷീയമായ ഒറ്റ ഗോളിന് ബംഗാളിന് ജയം. ഇൻജുറി ടൈമിൽ (90+3″) റോബി ഹൻസ്ദ നേടിയ ഗോളിലാണ് ബംഗാൾ കേരളത്തിൽനിന്ന് ജയം പിടിച്ചുവാങ്ങിയത്. ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടാന്‍ കേരളത്തിന് അവസരം ലഭിച്ചെങ്കിലും ബോക്സിന് അകത്തു നിന്ന് ലഭിച്ച ഇന്‍ഡയറക്ട് ഫ്രീ കിക്കില്‍ ക്യാപ്റ്റന്‍ സഞ്ജു എടുത്ത ഷോട്ട് പുറത്തേക്ക് പോയതോടെ കേരളം പരാജയം ഏറ്റുവാങ്ങി. തിരിച്ചടിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾ ലക്ഷ്യത്തിലെത്തിയില്ല. ടൂർണമെന്‍റ് ചരിത്രത്തിൽ ബംഗാളിന്‍റെ 33-ാം കിരീട നേട്ടമാണിത്.

ആദ്യപകുതിയിലും രണ്ടാം പകുതിയില്‍ ആക്രമണത്തില്‍ മുന്നിട്ടു നിന്ന കേരളം നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളായി മാറിയില്ല. കേരളം ആക്രമിച്ചു കളിച്ചപ്പോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടാനായിരുന്നു ബംഗാളിന്‍റെ ശ്രമം. ഒടുവില്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ കേരള ബോക്സിലേക്ക് ആദിത്യ ഥാപ്പ ഹെഡ് ചെയ്തു നല്‍കിയ പന്ത് കാലിലൊതുക്കി റോബി ഹാന്‍സ്‍ഡ ബംഗാളിന്‍റെ വിജയഗോള്‍ സ്വന്തമാക്കി.

തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചു. കേരളത്തിന്റെ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാൽ ആ ഫ്രീ കിക്ക് പന്ത് ഗോൾബാറും കടന്ന് പുറത്തേക്ക് പോയതോടെ കേരളത്തിന്‍റെ പ്രതീക്ഷകള്‍ അസ്തമിച്ചു.

പതിനാറ് ഫൈനൽ കളിച്ച കേരളം ഒമ്പതാം തവണയാണ് ഫൈനലില്‍ കാലിടറി വീഴുന്നത്. നേരത്തെ സെമിഫൈനലിൽ മണിപ്പൂരിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിലേക്ക് പ്രവേശിച്ചത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. സർവ്വീസിസിനെ വീഴ്ത്തിയാണ് ബംഗാൾ ഫൈനൽ മത്സരത്തിനെത്തിയത്. 2022ലാണ് കേരളം അവസാനമായി ചാമ്പ്യൻമാരായത്.

<BR>
TAGS : SANTOSH TROPHY
SUMMARY : Kerala lost on an injury time goal; Santosh Trophy goes to Bengal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *