വയനാട് പുനരധിവാസ പദ്ധതിയ്ക്ക് ഇന്ന് മന്ത്രിസഭ യോഗം അംഗീകാരം നൽകും

വയനാട് പുനരധിവാസ പദ്ധതിയ്ക്ക് ഇന്ന് മന്ത്രിസഭ യോഗം അംഗീകാരം നൽകും

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് ഇന്ന് അന്തിമ രൂപരേഖയാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കും. ഭൂമി ഏറ്റെടുക്കൽ വീടുകളു ടെ നിർമാണം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനം ഉണ്ടാകും. ടൗൺഷിപ്പ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിശദമായ ചർച്ച നടക്കും. വീട് നിർമ്മിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്തവരുമായും മുഖ്യമന്ത്രി ചർച്ച നടത്തും.

രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റ നില വീടുകളാണ് ലക്ഷ്യം വെക്കുന്നത്. ഇതിനുവേണ്ടി 750 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വീടുകളുടെ ഡിസൈന്‍ കിഫ്ബി ആണ് ചെയ്തിരിക്കുന്നത്. വീടുകളുടെ നിര്‍മ്മാണ ചുമതല ആര്‍ക്കുകൊടുക്കണമെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
<BR>
TAGS : WAYANAD LANDSLIDE
SUMMARY : Cabinet meeting to approve Wayanad rehabilitation project today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *