ഡിസംബര്‍ മാസത്തെ റേഷന്‍ വ്യാഴാഴ്ച വരെ ലഭിക്കും; ജനുവരിയിലെ വിതരണം ശനിയാഴ്ച മുതല്‍

ഡിസംബര്‍ മാസത്തെ റേഷന്‍ വ്യാഴാഴ്ച വരെ ലഭിക്കും; ജനുവരിയിലെ വിതരണം ശനിയാഴ്ച മുതല്‍

തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച വരെ ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ചില പ്രദേശങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ എത്താന്‍ വൈകിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് 3ന് (വെള്ളിയാഴ്ച) റേഷൻ കടകൾക്ക് അവധി നൽകും.

ജനുവരി മാസത്തെ റേഷന്‍ വിതരണം ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ജനുവരിയില്‍ വെള്ള കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതമായി ആറ് കിലോ അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് വിതരണം.

നീല കാര്‍ഡുകാര്‍ക്ക് അധിക വിഹിതമായി മൂന്നു കിലോ അരി 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോ അരി സാധാരണ വിഹിതമായും കിട്ടും. കിലോയ്ക്ക് നാലു രൂപ നിരക്കിലായിരിക്കും അരി ലഭിക്കുക.
<BR>
TAGS : RATION SHOPS
SUMMARY : December ration will be available until Thursday. January distribution will start from Saturday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *