കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; പണം ഇടപാടില്‍ പോലീസ് കേസെടുത്തു

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; പണം ഇടപാടില്‍ പോലീസ് കേസെടുത്തു

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിലെ പണം ഇടപാടില്‍ പോലീസ് കേസെടുത്തു. പാലാരിവട്ടം പോലീസാണ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2),318(4),3 (5) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മൃദംഗ വിഷൻ എംഡി നികോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുള്‍ റഹിം, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണ്ണിമ, നികോഷിൻ്റെ ഭാര്യ എന്നിവരാണ് കേസിലെ പ്രതികള്‍.

നൃത്തപരിപാടിയിലെ പണപിരിവില്‍ പോലീസ് മാതാപിതാക്കളുടെ മൊഴിയെടുത്തു. എറണാകുളം അസി.കമ്മീഷണർ ഓഫീസില്‍ പരാതിക്കാരായ രക്ഷിതാക്കളെ വിളിച്ച്‌ വരുത്തിയാണ് മൊഴിയെടുത്തത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷൻ നേരത്തേ കേസെടുത്തിരുന്നു.

നൃത്തപരിപാടിയുടെ സംഘടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നാണ് നിർദേശം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

TAGS : KALLUR STADIUM ACCIDENT
SUMMARY : Accident at Kallur Stadium; The police registered a case in the money transaction

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *