ഐടി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജനുവരി 15 വരെ നീട്ടി

ഐടി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജനുവരി 15 വരെ നീട്ടി

ന്യൂഡൽഹി: വൈകിയതോ പുതുക്കിയതോ ആയ വ്യക്തിഗത ആദായനികുതി റിട്ടേൺ(2024–25 നിർണയ വർഷം) സമർപ്പിക്കാനുള്ള തീയതി ജനുവരി 15 വരെ നീട്ടി. നിലവിൽ ഡിസംബർ 31 വരെയായിരുന്നു സമയം. കഴിഞ്ഞ വർഷം ജൂലൈ 31 നകം ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ കഴിയാതിരുന്നവർക്കും സമർപ്പിച്ചതിൽ തിരുത്തലുകളും പുതുക്കലുകളും ആവശ്യമായി വന്നവർക്കും ഈ നീട്ടിയ സമയപരിധി ബാധകമാകും.

ആദായനികുതി നിയമത്തിലെ സെക്ഷൻ 234 എഫ് പ്രകാരം വൈകിയ റിട്ടേണുകൾക്ക്‌ പിഴ നൽകണം. നികുതിബാധകമായ വരുമാനം അഞ്ച്‌ ലക്ഷം രൂപ വരെയാണെങ്കിൽ 1,000 രൂപയാണ്‌ പിഴ. ഇതിൽ കൂടുതൽ വരുമാനമുള്ളവർ 5,000 രൂപ പിഴ ഒടുക്കണം.
<BR>
TAGS : INCOME TAX
SUMMARY : Last date for filing IT returns extended to January 15

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *