സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധം: രണ്ട് സ്കൂളുകള്‍ക്ക് വിലക്ക്

സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധം: രണ്ട് സ്കൂളുകള്‍ക്ക് വിലക്ക്

കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധത്തില്‍ രണ്ട് സ്കൂളുകള്‍ക്കെതിരെ നടപടി. തിരുനാവായ നാവാ മുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയും, കോതമംഗംലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയും അടുത്ത കായിക മേളയില്‍ നിന്ന് സർക്കാർ വിലക്കി.

കായിക മേളയില്‍ തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെ രണ്ട് സ്കൂളുകളും വിദ്യാര്‍ഥികളെ ഇറക്കി പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.

അന്വേഷണത്തിന് ശേഷമാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. നാവാ മുകുന്ദാ സ്കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയും മാര്‍ ബേസിലിലെ രണ്ട് അധ്യാപകര്‍ക്കുമെതിരെ വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : Protests at state school sports meet: Two schools banned

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *