കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തെ ചൊല്ലി തർക്കം; സഹോദരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തെ ചൊല്ലി തർക്കം; സഹോദരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹോദരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കൊല്ലേഗലിലെ ഇദ്‌ഗാ മൊഹല്ലയിലാണ് സംഭവം. യുവാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പിതാവും സഹോദര ഭാര്യയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കേസിൽ ഫര്‍മാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്‌തു.

പനി പിടിച്ച കുട്ടിക്ക് പച്ചക്കറി കൊടുക്കുന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. കുത്തേറ്റ ഐമൻ ബാനു (26) സംഭവസ്ഥലത്തു തന്നെ മരിച്ചു. ഫര്‍മാന്‍റെ പിതാവ് സയ്യിദ് (60), സഹോദരന്റെ ഭാര്യ തസ്ലിമ താജ് (25) എന്നിവർ ഗുരുതരമായി പരുക്കേറ്റു. ഫാർമാൻ തന്‍റെ സഹോദന്‍റെ മകൾക്ക് പച്ചക്കറി കൊടുക്കുന്നത് ഐമാൻ ബാനു ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇരുവരും തമ്മില്‍ തർക്കം ഉടലെടുത്തു. തര്‍ക്കം രൂക്ഷമായതോടെ ഫര്‍മാന്‍ സഹോദരിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. പിന്നീട് പിതാവ് സെയ്‌ദിനെയും ഇയാള്‍ കുത്തി. ആക്രമണത്തിൽ പിതാവ് സെയ്‌ദിന്‍റെ വലതുകൈ ഒടിഞ്ഞു.

TAGS: KARNATAKA | DEATH
SUMMARY: Man kills sister over dispute on baby food

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *