പെർമിറ്റ് ഇല്ലാതെ നിർമിച്ച കെട്ടിടങ്ങളുടെ വൈദ്യുതി വിതരണം വിച്ഛേദിക്കാനൊരുങ്ങി ബെസ്കോം

പെർമിറ്റ് ഇല്ലാതെ നിർമിച്ച കെട്ടിടങ്ങളുടെ വൈദ്യുതി വിതരണം വിച്ഛേദിക്കാനൊരുങ്ങി ബെസ്കോം

ബെംഗളൂരു: ബെംഗളൂരുവിൽ പെർമിറ്റ്‌ നിയന്ത്രണങ്ങൾ ലംഘിച്ച് നിർമിക്കുന്ന കെട്ടിടങ്ങളിലേക്ക് വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്ന് ബെസ്കോം അറിയിച്ചു. സിവിൽ ബോഡികൾ, സ്റ്റാറ്റിയൂട്ടറി അതോറിറ്റികൾ, പഞ്ചായത്ത് രാജ് വകുപ്പ്, ബിബിഎംപി എന്നീ ഏജൻസികൾ നേരിട്ട് ആവശ്യപ്പെടുന്ന കെട്ടിടങ്ങളുടെയും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് ബെസ്കോം അധികൃതർ പറഞ്ഞു.

കെട്ടിടത്തിന് പെർമിറ്റ്‌ ഇല്ലെന്ന് കണ്ടെത്തിയാൽ ഉപഭോക്താക്കൾക്ക് ഏഴ് ദിവസത്തെ മുൻ‌കൂർ അറിയിപ്പ് നൽകാൻ എല്ലാ ഫീൽഡ് ഓഫീസർമാർക്കും ഓപ്പറേഷൻസ് (ഇലക്‌ട്രിക്കൽ) ചീഫ് ജനറൽ മാനേജർ നിർദ്ദേശം നൽകി. ഏഴു ദിവസത്തിനുള്ളിൽ കെട്ടിടത്തിന് പെർമിറ്റ്‌ ലഭിക്കാൻ ഉപയോക്താക്കൾ അതാത് മുനിസിപ്പൽ കോർപ്പറേഷനുകളെ സമീപിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ പെർമിറ്റ്‌ ലഭിച്ചില്ലെങ്കിൽ വൈദ്യുതി വിതരണം ഉടൻ വിച്ഛേദിക്കുമെന്ന് ബെസ്കോം അധികൃതർ വ്യക്തമാക്കി.

TAGS: BENGALURU | BESCOM
SUMMARY: Bescom to cut power supply for illegal buildings in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *