ശബരിമല മകരവിളക്ക്; പരിശോധന ശക്തമാക്കി എക്സൈസ്

ശബരിമല മകരവിളക്ക്; പരിശോധന ശക്തമാക്കി എക്സൈസ്

പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ പരിശോധന ശക്തമാക്കി എക്സൈസ്. 65 പരിശോധനകളിലായി 195 കേസുകള്‍ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും കടകളിലും ലേബർ ക്യാമ്പുകളിലും ഹോട്ടലുകളിലും പരിശോധന തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ കെ വി ബേബി പറഞ്ഞു.

ലഹരി വസ്തുകള്‍ക്ക് നിരോധനമുള്ള സ്ഥലങ്ങളാണ് ശബരിമലയിലും പരിസര പ്രദേശങ്ങളും. എന്നാല്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയില്‍ പെട്ടതോടെയാണ് പരിശോധന കർശനമാക്കിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പമ്പയില്‍ 16 പരിശോധനകള്‍ നടത്തുകയും 83 കേസുകളിലായി 16,600 രൂപ പിഴ ഈടാക്കുകയും ചെയ്തു.

നിലയ്ക്കലില്‍ നടത്തിയ 33 പരിശോധനകളിലായി 72 കേസുകള്‍ രജിസ്റ്റർ ചെയ്യുകയും 14,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. സന്നിധാനത്ത് 40 കേസുകളിലായി 8,000 രൂപയും പിഴയീടാക്കി.

TAGS : SABARIMALA
SUMMARY : Sabarimala Makarvilak; Excise has been strengthened

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *