മതിയായ നഷ്ടപരിഹാരം നല്‍കാതെ ആരുടേയും ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീംകോടതി

മതിയായ നഷ്ടപരിഹാരം നല്‍കാതെ ആരുടേയും ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീംകോടതി

ബെംഗളൂരു: മതിയായ നഷ്ടപരിഹാരം നല്‍കാതെ ആരുടേയും ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. സ്വത്തവകാശം ഭരണഘടനാപരമാണെന്നും നിയമം അനുശാസിക്കുന്ന മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. നിയമത്തിന്റെ അധികാരം വഴിയല്ലാതെ വ്യക്തികളുടെ സ്വത്ത് അപഹരിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബെംഗളൂരു – മൈസൂരു ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലില്‍ വിധി പ്രസ്താവിക്കുകയായിരുന്നു സുപ്രീംകോടതി. നിലവിൽ രാജ്യത്ത് സ്വത്തവകാശം മനുഷ്യാവകാശമായും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 300 എ പ്രകാരം ഭരണഘടനാപരമായ അവകാശമായും തുടരുന്നുവെന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായി, കെ. വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

TAGS: KARNATAKA | SUPREME COURT
SUMMARY: Supreme Court slams Karnataka for delay in compensation for land acquired for Bengaluru-Mysuru Infra project

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *