ശക്തി പദ്ധതി ഉപയോഗിക്കുന്നവർക്ക് സ്മാർട്ട് കാർഡുകൾ ഉടൻ

ശക്തി പദ്ധതി ഉപയോഗിക്കുന്നവർക്ക് സ്മാർട്ട് കാർഡുകൾ ഉടൻ

ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി കാര്യക്ഷമമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ശക്തി പദ്ധതി ഉപയോഗിക്കുന്ന മുഴുവൻ ഗുണഭോക്താക്കൾക്കും ഉടൻ സ്മാർട്ട് കാർഡ് നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു. ഗുണഭോക്താക്കളുടെ ആധാർ കാർഡ് വിവരങ്ങൾ ഉൾപെടുത്തിക്കൊണ്ടാണ് സ്മാർട്ട്‌ കാർഡുകൾ പുറത്തിറക്കുക.

ശക്തി സ്കീമിന് കീഴിൽ സീറോ ടിക്കറ്റ് നൽകുന്നതിന് മുമ്പ് ഓരോ യാത്രക്കാരുടെയും ഐഡി കാർഡുകൾ പരിശോധിക്കേണ്ടത് ബുദ്ധിമുട്ടാണെന്ന് കണ്ടക്ടർമാർ പരാതിപ്പെട്ടിരുന്നു. ഇതേതുടർന്നാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.

കർണാടകയിലെ വിലാസത്തിൽ ആധാർ കാർഡുകൾ ഉള്ളവർക്ക് മാത്രമേ ശക്തി സ്മാർട്ട്‌ കാർഡ് അനുവദിക്കുള്ളു. ഇത് വഴി സ്മാർട്ട്‌ കാർഡ് കൈവശമുള്ള യാത്രക്കാർക്ക് ഉടൻ സീറോ ടിക്കറ്റ് നൽകാൻ സാധിക്കും. ഇതോടെ സമയലാഭവും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. 2023 ജൂൺ 11 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെ 356 കോടി സ്ത്രീകൾ ശക്തി പദ്ധതിക്ക് കീഴിൽ വിവിധ സർക്കാർ ബസുകളിൽ യാത്ര ചെയ്തിട്ടുണ്ട്.

TAGS: KARNATAKA | SHAKTHI SCHEME
SUMMARY: Soon, Karnataka government to issue smart cards for Shakti scheme

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *