വിദ്യാർഥിനിക്ക്‌ അശ്ലീലസന്ദേശമയച്ചു; പോക്സോ കേസിൽ ഡോക്ടർ അറസ്റ്റിൽ

വിദ്യാർഥിനിക്ക്‌ അശ്ലീലസന്ദേശമയച്ചു; പോക്സോ കേസിൽ ഡോക്ടർ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ച ഡോക്‌റ്റർ പോക്സോ കേസിൽ അറസ്റ്റിലായി. കണ്ണൂർ സ്വദേശി അലൻ അലക്സാണ് (32) അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

കോഴിക്കോട് കാക്കൂർ സ്വദേശിനിയായ പെൺകുട്ടിക്ക് സമൂഹമാധ്യമത്തിലൂടെ അലൻ നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. ഇത് പെൺകുട്ടി വീട്ടുകാരെ അറിയിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുകളുടെ നിർദേശപ്രകാരം അലനോട് ബീച്ചിലെത്താൻ ആവശ്യപ്പെട്ടു. കണ്ണൂരിൽനിന്ന് അലൻ കാറിൽ ബീച്ച് റോഡിലെത്തി. കുട്ടിയെ ബന്ധപ്പെട്ടപ്പോൾ കടപ്പുറത്തേക്കു വരാൻ പറഞ്ഞു.

ഡോക്ടർ എത്തിയതോടെ കാത്തുനിന്ന ബന്ധുക്കൾ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് വെള്ളയിൽ പോലീസിനെ വിവരം അറിയിച്ചു. ഇയാൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നു കണ്ടെത്തിയതോടെയാണ് പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
<BR>
TAGS : POCSO CASE
SUMMARY : Doctor arrested in POCSO case for sending obscene messages to student

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *