ഈജിപുര മേൽപ്പാലം യാത്രക്കാർക്കായി ഉടൻ തുറക്കും

ഈജിപുര മേൽപ്പാലം യാത്രക്കാർക്കായി ഉടൻ തുറക്കും

ബെംഗളൂരു: ഈജിപുര മേൽപ്പാലം യാത്രക്കാർക്കായി ഉടൻ തുറക്കുമെന്ന് ബിബിഎംപി അറിയിച്ചു. ഈ വർഷം അവസാനത്തോടെ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്. മേൽപ്പാലം തുറന്നാൽ ഈജിപുര, എസ്‌ടി ബെഡ് ഏരിയ, കോറമംഗല എന്നിവിടങ്ങളിലുള്ളവർക്ക് ഏറെ സഹായകമാകും.

2019 നവംബർ നാലിനു പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതിയാണ് നിരവധി കാരണങ്ങളാൽ പൂർത്തിയാകാൻ വൈകുന്നത്. ഈജിപുര മെയിൻ ഇന്നർ റിങ് റോഡ് ജങ്ഷനെയും സോണി വേൾഡ് ജങ്ഷനെയും കേന്ദ്രീയ സദൻ ജങ്ഷനെയും ബന്ധിപ്പിക്കുന്നതാണ് മേൽപ്പാലം. 2017 മാർച്ചിലാണ് കൊൽക്കത്ത സിംപ്ലെക്സ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്ക് ബെംഗളൂരു കോർപ്പറേഷൻ രണ്ടരക്കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന്റെ നിർമാണകരാർ കൈമാറിയത്.

നിർമാണം പൂർത്തിയാക്കാൻ പലതവണ കമ്പനിയോട് ആവശ്യപ്പെട്ടിട്ടും പ്രതികരണമുണ്ടാകാതായതോടെ കരാർ റദ്ദാക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നു. 2022-ലാണ് കരാർ പിൻവലിച്ചത്. പിന്നീട് കോർപ്പറേഷൻ വീണ്ടും കരാർ ക്ഷണിച്ചപ്പോൾ ചില കമ്പനികൾ മുന്നോട്ടു വന്നെങ്കിലും തുക അധികമായതിനാൽ കരാർ കൈമാറുന്നതിൽ അന്തിമ തീരുമാനമായിരുന്നില്ല. പിന്നീട് സർക്കാർ പ്രത്യേക ഗ്രാന്റ് അനുവദിച്ചതോടെയാണ് പദ്ധതി പുനരാരംഭിച്ചത്.

TAGS: BENGALURU | EJIPURA FLYOVER
SUMMARY: Ejipura flyover finally set to cross finish line

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *