വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ

വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ

ബെംഗളൂരു: വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ. വിജയപുര ബസവനബാഗേവാഡി താലൂക്കിലെ മണഗുളി ഗവൺമെൻ്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് പ്രിൻസിപ്പൽ സച്ചിൻ കുമാർ പാട്ടീലാണ് പിടിയിലായത്. ജനുവരി രണ്ടിനാണ് രണ്ട് കോളേജ് വിദ്യാർഥിനികൾ സച്ചിനെതിരെ മണഗുളി പോലീസിൽ പരാതി നൽകിയത്. 2023 ജൂലൈയിലാണ് വിദ്യാർഥിനികൾ ലൈംഗികാതിക്രമത്തിന് ഇരയായത്.

പ്രിൻസിപ്പൽ വിദ്യാർഥിനികളെ അനുചിതമായി സ്പർശിക്കുകയും, പലതവണ ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് സച്ചിൻ ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനികൾ ആരോപിച്ചു. പ്രിൻസിപ്പലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചതായി ജില്ലാ പോലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗി പറഞ്ഞു. കൂടുതൽ വിദ്യാർഥിനികൾ ലൈംഗികാതിക്രമത്തിന് ഇരയായതായി സംശയിക്കുന്നുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Principal arrested for alleged sexual harassment of students

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *