നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ച് അപകടം; രണ്ട് സ്കൂൾ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ച് അപകടം; രണ്ട് സ്കൂൾ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഗദഗ് ഹുലകോട്ടിയിൽ കോട്ടൺ മില്ലിന് സമീപം എസ്‌യുവി കാർ ആണ് വൈദ്യുത തൂണിലിടിച്ചത്. ഹുലക്കോട്ടിയിലെ രാജേശ്വരി വിദ്യാനികേതൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് മുജാവർ (17), സഞ്ജീവ് റെഡ്ഡി (16) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആശിഷ് ഗുണ്ടൂർ (16), കാർ ഡ്രൈവർ എന്നിവർക്ക് ഗുരുതര പരുക്കേറ്റു.

സ്‌കൂൾ വാർഷിക ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ കാർ പൂർണമായും തകർന്നു. അപകടസമയത്ത് എസ്‌യുവി കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജിംസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഗദഗ് റൂറൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Two Class 10 students dead, 2 seriously injured after speeding SUV crashes into electric pole

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *