കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു; മൂന്ന് പേർക്ക് ​ഗുരുതര പരുക്ക്

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു; മൂന്ന് പേർക്ക് ​ഗുരുതര പരുക്ക്

കൊല്ലം: ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകരുടെ കാർ അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തീര്‍ത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് ചടയമംഗലം നെട്ടേത്തറയിൽ വെച്ച് അപകടമുണ്ടായത്.

അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരാണ് മരിച്ചത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ ഒരാള്‍ കൂടി മരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
<br>
TAGS : ACCIDENT | KOLLAM
SUMMARY :  Two killed, three seriously injured in collision between car carrying Sabarimala pilgrims and tourist bus in Kollam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *