ജെഡിഎസ് നേതാവിനെ നടുറോഡിൽ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

ജെഡിഎസ് നേതാവിനെ നടുറോഡിൽ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: ജെഡിഎസ് നേതാവും കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ആരാധകനുമായ യുവാവിനെ നടുറോഡിൽ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. ചിക്കബല്ലാപുരയിലാണ് സംഭവം. തമ്മനായകനഹള്ളി ഗേറ്റിന് സമീപം മെഡിക്കൽ സ്റ്റോറിൽ നിന്ന് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങവെ ജെഡിഎസ് നേതാവ് വെങ്കിട്ടേഷിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വെങ്കിടേഷ് കർഷകനും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും കൂടിയാണ്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെങ്കിടേഷിന് ആരുമായും ശത്രുതയില്ലെന്ന് കുടുംബാംഗങ്ങളും ജെഡിഎസ് പ്രവർത്തകരും പറഞ്ഞു. എന്നാൽ മൂന്ന് മാസം മുമ്പ് തമ്മനായകനഹള്ളി ഗേറ്റിലെ ബാറിന് സമീപം ബഹളം വെച്ച ചിലരുമായി വെങ്കിടേഷ് വഴക്കിട്ടിരുന്നു. കൊലയ്ക്ക് പിന്നിൽ ഇവരാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് സൂപ്രണ്ട് കുശാൽ ചോക്‌സി പറഞ്ഞു.

TAGS: BENGALURU | MURDER
SUMMARY: JD(S) leader waylaid and hacked to death in Chikkaballapur village

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *