സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതി മാതൃകയാക്കാനൊരുങ്ങി ആന്ധ്രാപ്രദേശ്

സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതി മാതൃകയാക്കാനൊരുങ്ങി ആന്ധ്രാപ്രദേശ്

ബെംഗളൂരു: കർണാടകയിലേതിന് സമാനമായി സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പദ്ധതിയുമായി ആന്ധ്രാ പ്രദേശ് സർക്കാരും. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന കർണാടക സർക്കാരിൻ്റെ ശക്തി സ്കീമിന്റെ മാതൃകയിൽ പദ്ധതി നടപ്പാക്കുകയാണ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സർക്കാരിൻ്റെ ലക്ഷ്യം. ഇതിനായി ആന്ധ്രാ പ്രദേശിൽ നിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രതിനിധി സംഘം കർണാടക സന്ദർശിച്ചു.

സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പുവരുത്തുന്ന പദ്ധതിയെക്കുറിച്ചറിയാൻ മൂന്ന് മന്ത്രിമാർ ഉൾപ്പെടെ 15 അംഗ പ്രതിനിധി സംഘം ബെംഗളൂരുവിൽ എത്തിയത്. ശക്തി പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനം, പദ്ധതിയുടെ നേട്ടം, സാമ്പത്തികച്ചെലവ്, വരുമാനം, നടത്തിപ്പിലെ വെല്ലുവിളികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായും സംഘം കൂടിക്കാഴ്ച നടത്തും.

TAGS: KARNATAKA | SHAKTHI SCHEME
SUMMARY: Andhra govt to adapt shakthi scheme by Karnataka govt

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *