പെരിയ ഇരട്ടക്കൊല; ശിക്ഷിക്കപ്പെട്ട ഒമ്പതുപേരെ കണ്ണൂര്‍ സെൻട്രല്‍ ജയിലിലേക്ക് മാറ്റി

പെരിയ ഇരട്ടക്കൊല; ശിക്ഷിക്കപ്പെട്ട ഒമ്പതുപേരെ കണ്ണൂര്‍ സെൻട്രല്‍ ജയിലിലേക്ക് മാറ്റി

കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിലെ കുറ്റവാളികളായ ഒമ്പതുപേരെ കണ്ണൂർ ജയിലിലേക്ക് മാറ്റി. കുറ്റവാളികളായ രഞ്ജിത്ത്, സുധീഷ്, ശ്രീരാഗ്, അനില്‍ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് മാറ്റിയത്. കോടതി നിർദേശപ്രകാരമാണ് ഇവരെ മാറ്റിയതെന്ന് ജയില്‍ അധികൃതർ വ്യക്തമാക്കി.

ഒമ്പതു പേർക്കും ഇരട്ട ജീവപര്യന്തം ശിക്ഷ സിബിഐ കോടതി വിധിച്ചിരുന്നു. വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് പ്രതികളെ ജയില്‍ മാറ്റിയതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു, ബന്ധുക്കള്‍ക്കടക്കം വന്നുകാണാൻ ഇതാണ് നല്ലതെന്നും പ്രതികള്‍ പറഞ്ഞിരുന്നു. ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയില്‍ മാറ്റം.

TAGS : PERIYA MURDER CASE
SUMMARY : Periya double murder; The nine convicts were shifted to Kannur Central Jail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *