കനയ്യ കുമാറിനെ ആക്രമിച്ച കേസ്; ഒരാള്‍ പിടിയില്‍

കനയ്യ കുമാറിനെ ആക്രമിച്ച കേസ്; ഒരാള്‍ പിടിയില്‍

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനയ്യ കുമാറിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. അജയ് കുമാര്‍ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ഊർജിതമാക്കിയെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

ഈ മാസം 17 ന് ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിനടുത്ത് വെച്ചായിരുന്നു സംഭവം. എ എ പി കൗണ്‍സിലറുമായി യോഗം നടത്തി പുറത്തേക്ക് വരുന്നതിനിടൊണ് കനയ്യ കുമാറിനെതിരെ ആക്രമണം ഉണ്ടായത്. എ എ പി കൗണ്‍സിലര്‍ക്കും പരുക്കേറ്റിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *