ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റി സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന സ്തനാർബുധ ബോധവൽക്കരണ ക്ലാസ് ഇന്ന് ഉച്ചയ്ക്ക് 2.30 ന് സോമേശ്വര നഗറിലെ എസ്.ടി.സി.എച്ച് ഓഡിറ്റോറിയത്തിൽ നടക്കും. വനിത ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്യും. ഡോ. മുന മുഹമ്മദ്, ഡോ. പി. വി. അനീന എന്നിവർ ക്ലാസിന് നേതൃത്വം നൽകും. ബിരിയാണി ചലഞ്ചിൽ പങ്കെടുത്ത വനിതാ വളണ്ടിയർമാരെ ചടങ്ങിൽ ആദരിക്കും.
<BR>
TAGS : AIKMCC | AWARENESS CLASS

Posted inASSOCIATION NEWS
