ധര്‍മ്മടം മേലൂര്‍ ഇരട്ടക്കൊല; ജീവപര്യന്തത്തിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി

ധര്‍മ്മടം മേലൂര്‍ ഇരട്ടക്കൊല; ജീവപര്യന്തത്തിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി

കണ്ണൂർ: ധർമ്മടം മേലൂർ ഇരട്ടക്കൊലപാതകക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച 5 സിപിഎം പ്രവർത്തകരുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ജീവപര്യന്തം ശിക്ഷയ്ക്കെതിരെ നല്‍കിയ അപ്പീലാണ് തള്ളിയത്. ആർഎസ്‌എസ് പ്രവർത്തകരായ സുജീഷ്, സുനില്‍ എന്നിവരെ വീട് ആക്രമിച്ച്‌ വെട്ടി കൊലപ്പെടുത്തിയെന്നാണ് സിപിഎം പ്രവർത്തകർക്കെതിരായ കേസ്.

2002ലാണ് സംഭവമുണ്ടായത്. സിപിഎമ്മില്‍ നിന്ന് ആർഎസ്‌എസില്‍ ചേർന്നവരായിരുന്നു കൊല്ലപ്പെട്ടത്. സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന പുഞ്ചയില്‍ നാണുവിന്റെ ബന്ധുവായിരുന്നു കൊല്ലപ്പെട്ട യുവാക്കളില്‍ ഒരാള്‍.

TAGS : SUPREME COURT
SUMMARY : Dharmadam Melur Double Murder; The Supreme Court rejected the appeal filed by the accused against the life sentence

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *