കണ്ണൂരില്‍ പന്നിക്കെണിയില്‍ പുലി കുടുങ്ങി

കണ്ണൂരില്‍ പന്നിക്കെണിയില്‍ പുലി കുടുങ്ങി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിക്ക് സമീപമുള്ള കാക്കയങ്ങാട് ജനവാസ കേന്ദ്രത്തില്‍ പുലി പന്നി കെണിയില്‍ കുടുങ്ങി. കാക്കയങ്ങാട് ടൗണിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പുലിയെ കയറില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് പോലീസും വനം വകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമിക്കുകയാണ്. നിലവിൽ ഇവിടേക്ക് ആളുകളെ കടത്തിവിടുന്നില്ല.

പുലിയുടെ സാന്നിധ്യമുള്ളതിനാൽ പഞ്ചായത്തിൽ നിരോധനാജ്ഞയാണ്. ഇന്ന് രാവിലെ 10 മണി മുതൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണി വരെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ.വിജയൻ ഉത്തരവ് പുറപ്പെടുവിച്ചു.

ബിഎൻഎസ്എസ് സെക്ഷൻ 13 പ്രകാരമാണ് ഉത്തരവ്. ഉത്തരവ് ലംഘിക്കുന്ന സാഹചര്യത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികൾക്കെതിരെ ഭാരതീയ ന്യായസംഹിത പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടർ അറിയിച്ചു. നേരത്തെ ഈ മേഖലയില്‍ പുലിയുടെതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. നിരവധി വളര്‍ത്തു മൃഗങ്ങളും കൊല്ലപ്പെട്ടിരുന്നു. വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പുലിയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു. എന്നാല്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. കഴിഞ്ഞ കുറെക്കാലമായി ഇരിട്ടി മേഖലയില്‍ ഭീതി പരത്തിയ പുലിയാണ് പന്നിക്കെണിയില്‍ അബദ്ധവശാല്‍ കുടുങ്ങിയത്.
<br>
TAGS : LEOPARD TRAPPED | KANNUR
SUMMARY : Tiger caught in pig trap in Kannur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *