മനുഷ്യത്വം എന്നൊന്നില്ലേ? ഉമ തോമസിന് പരുക്കേറ്റപ്പോള്‍ സംഘാടകര്‍ കാണിച്ചത് ക്രൂരത; തുറന്നടിച്ച്‌ ഹൈക്കോടതി

മനുഷ്യത്വം എന്നൊന്നില്ലേ? ഉമ തോമസിന് പരുക്കേറ്റപ്പോള്‍ സംഘാടകര്‍ കാണിച്ചത് ക്രൂരത; തുറന്നടിച്ച്‌ ഹൈക്കോടതി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടത്തില്‍ സംഘാടകർക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. പങ്കെടുത്തവരില്‍ നിന്ന് സംഘാടകർ പണം വാങ്ങിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. മനുഷ്യന് അപകടം സംഭവിച്ച സാഹചര്യത്തിലും പരിപാടി നിർത്തിവെക്കാൻ പോലും തയ്യാറായില്ല. മനുഷ്യജീവന് വിലയില്ലാതായെന്നും സംഘാടകർക്ക് പണം മാത്രം മതിയെന്നും കോടതി വിമർശിച്ചു.

നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക വഞ്ചനാക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിംഗിള്‍ ബെഞ്ചിന്‍റെ വിമര്‍ശനം. എംഎല്‍എയ്ക്ക് പരുക്കേറ്റ ശേഷവും പരിപാടി തുടർന്നത് എന്തിനാണെന്നും അല്‍പ സമയത്തേക്ക് നിർത്തിവെക്കാത്തത് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. മനുഷ്യത്വം ഇല്ലേയെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു.

സംഘാടകര്‍ കാണിച്ചത് ക്രൂരതയാണ്. എംഎല്‍എയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം സംഘാടകര്‍ക്കുണ്ടായിരുന്നില്ലേയെന്നും അരമണിക്കൂര്‍ പരിപാടി നിര്‍ത്തിവെച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നുവെന്നും കോടതി വിമർശിച്ചു. ഉമ തോമസിനെ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ എങ്കിലും കാത്തിരിക്കാമായിരുന്നുവെന്നും കോടതി ചോദിച്ചു. ഒരു ജനപ്രതിനിധിക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ മനുഷ്യരുടെ ഗതിയെന്താണെന്നും കോടതി ചോദിച്ചു.

TAGS : UMA THOMAS
SUMMARY : When Uma Thomas was injured, the organizers showed cruelty; High Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *