പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളായ സിപിഐഎം നേതാക്കളുടെ അപ്പീല്‍ ഇന്ന് കോടതിയില്‍

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളായ സിപിഐഎം നേതാക്കളുടെ അപ്പീല്‍ ഇന്ന് കോടതിയില്‍

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ പ്രത്യേക കോടതിയുടെ  ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ നാല് സിപിഐഎം നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപ്പീലില്‍ അന്തിമ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.

14–ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. മണികണ്‌ഠൻ, 20–ാം പ്രതി ഉദുമ മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി എന്ന രാഘവൻ നായർ, 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരാണ് ഹൈക്കോടതിയില്‍ അപ്പീൽ നൽകിയത്. ഇവർ‍ക്ക് ഹൈക്കോടതി 5 വർഷം തടവും 10,000 രൂപ വീതം പിഴയും വിധിച്ചിരുന്നു.

ഉപഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചാല്‍ ശിക്ഷാവിധി നടപ്പാക്കുന്നതിന് വിലക്കുണ്ടാവും. അപ്പീലില്‍ അന്തിമ തീരുമാനം എടുക്കുംവരെ ജാമ്യവും നല്‍കിയേക്കും.

ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും അത് തടഞ്ഞില്ല എന്ന കുറ്റത്തിനുള്ള അഞ്ചുവര്‍ഷം ശിക്ഷാവിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് വരുന്നത്.
<BR>
TAGS : PERIYA MURDER CASE
SUMMARY : Periya double murder case; Accused CPM leaders to appeal in court today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *