കലൂര്‍ അപകടം; ഓസ്കാര്‍ ഇൻ്റര്‍നാഷണല്‍ ഇവൻ്റ്സ് ഉടമ പോലീസ് കസ്റ്റഡിയില്‍

കലൂര്‍ അപകടം; ഓസ്കാര്‍ ഇൻ്റര്‍നാഷണല്‍ ഇവൻ്റ്സ് ഉടമ പോലീസ് കസ്റ്റഡിയില്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ വീണ് ഉമാ തോമസിന് പരുക്കേറ്റ സംഭവത്തില്‍ ഓസ്കാർ ഇൻ്റർനാഷണല്‍ ഇവൻ്റ്സ് ഉടമ പി.എസ് ജിനീഷ് കുമാർ പോലീസ് കസ്റ്റഡിയില്‍. തൃശ്ശൂരില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. അപകടത്തില്‍ മൃദംഗ വിഷൻ സിഇഒ ഷമീർ അബ്‌ദുള്‍ റഹിം ഇവന്‍റ് മാനേജ്‌മന്‍റ് കമ്പനി മാനേജർ കൃഷ്ണകുമാർ, സ്റ്റേജ് ഡെക്കറേഷൻ സംഘത്തിലെ ബെന്നി എന്നിവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം ജില്ലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി ഉത്തരവ് പറയും.

TAGS : KALLUR STADIUM ACCIDENT
SUMMARY : Kallur accident; Oscar International Events owner in police custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *