കാറോട്ടമത്സര പരിശീലനത്തിനിടെ അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; നടൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

കാറോട്ടമത്സര പരിശീലനത്തിനിടെ അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; നടൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

ചെന്നൈ: തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കാറോട്ടമത്സരത്തിനായുള്ള പരിശീലനത്തിനിടെ ആണ് സംഭവം. അജിത് അത്ഭുതകരമായി രക്ഷപ്പെട്ടു. ശേഷം പരിശീലനം തുടർന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. വരാനിരിക്കുന്ന യൂറോപ്യൻ റേസിംഗ് സീസണില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അജിത്ത് ഇപ്പോള്‍.

കാർ റേസിംഗ് ട്രാക്കില്‍ വെച്ചായിരുന്നു അപകടം.. കാർ അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. തകർന്ന കാറിൽ നിന്നു നടനും കൂട്ടാളിയും പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ട്.

ട്രാക്കില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. അല്‍പ്പസമയം നിയന്ത്രണം വിട്ട് കാര്‍ കറങ്ങിയ ശേഷം ആയിരുന്നു നിന്നത്. വലിയ പരുക്കുകളൊന്നും ഇല്ലാതെ അജിത്ത് രക്ഷപ്പെട്ടു. ശേഷം പരിശീലനം തുടര്‍ന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. 24H ദുബായ് 2025 എന്നറിയപ്പെടുന്ന ദുബായ് റേസിനായുള്ള നടന്‍ അജിത് കുമാറിന്റെ ആദ്യ പരിശീലന സെഷന്റെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും വൈറലായിരുന്നു.
<BR>
TAGS : ACTOR AJITH | TAMIL CINEMA
SUMMARY : Ajith’s car met with an accident during racing practice; the actor miraculously survived

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *