യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; വാദം കേൾക്കുന്നത് മാറ്റിവെച്ചു

യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; വാദം കേൾക്കുന്നത് മാറ്റിവെച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. തുടർവാദം ജനുവരി 10ന് നടക്കും.

ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ചൊവ്വാഴ്ച വാദം കേട്ടത്. മുതിർന്ന അഭിഭാഷകൻ സി.വി. നാഗേഷ് യെദിയൂരപ്പക്ക് വേണ്ടി ഹാജരായി. തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

17 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് യെദിയൂരപ്പയുടെ പേരിൽ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. മകളോടൊപ്പം ഒരു കേസിന്റെ കാര്യത്തിൽ സഹായം അഭ്യർഥിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ മകളുടെ നേർക്ക് ലൈംഗികാതിക്രമം കാണിച്ചതായാണ് പരാതി. പിന്നീട് പരാതിക്കാരിയായ 54-കാരി ശ്വാസകോശത്തിലെ അർബുദബാധയെ തുടർന്ന് കഴിഞ്ഞ വർഷം മരിച്ചിരുന്നു.

TAGS: KARNATAKA | BS YEDIYURAPPA
SUMMARY: HC adjourns hearing in pocso case against BS yediyurappa

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *