മാലിന്യ പ്ലാന്റിൽ യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ അപകടം; ഒരു മരണം, നാല് പേർക്ക് പരുക്ക്

മാലിന്യ പ്ലാന്റിൽ യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ അപകടം; ഒരു മരണം, നാല് പേർക്ക് പരുക്ക്

ബെംഗളൂരു: ബിഡദി മാലിന്യ പ്ലാന്റിലുണ്ടായ അപകടത്തിൽ ഒരു മരണം. പ്ലാൻ്റിൽ നിന്ന് പെട്ടെന്ന് ചൂടുള്ള ചാരം പുറന്തള്ളപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പ്ലാൻ്റിലെ ബോയിലർ അസിസ്റ്റൻ്റ് ഉമേഷ് കുമാർ സിംഗ് (29) ആണ് മരിച്ചത്.

പ്ലാന്റിലെ തൊഴിലാളികളായ അംലേഷ് (31), സന്തുൻ (31), തരുൺ (29), ലഖൻ (28) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ ഒരാളുടെ നില അതീവഗുരുതരമാണെന്നും ഇയാൾക്ക് 70 ശതമാനം പൊള്ളലേറ്റതായും ബിഡദി പോലീസ് പറഞ്ഞു.

ചാരം കൊണ്ടുപോകുന്ന പൈപ്പ് അടഞ്ഞതിനെ തുടർന്നാണ് പ്ലാൻ്റിൽ അപകടമുണ്ടായത്. സുരക്ഷാ മുൻകരുതലുകൾ എടുക്കാതെയാണ് തൊഴിലാളികൾ പൈപ്പ് തുറന്നത്. ഇതോടെ ചൂടുള്ള ചാരം പൊടുന്നനെ പുറത്തേക്ക് വരികയായിരുന്നുവെന്ന് ഊർജ മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. പരുക്കേറ്റവർക്കും മരിച്ചയാളുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച ശേഷം പ്ലാൻ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS: BENGALURU | ACCIDENT
SUMMARY: One dead, four critically injured in accident at waste plant

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *