ഹണി റോസിനെതിരായ സൈബർ ആക്രമണം; അന്വേഷിക്കാൻ പ്രത്യേക സംഘം

ഹണി റോസിനെതിരായ സൈബർ ആക്രമണം; അന്വേഷിക്കാൻ പ്രത്യേക സംഘം

കൊച്ചി: നടി ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. സെൻട്രൽ എസിപി ജയകുമാറിനെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ എസ് എച്ച് ഒയ്‌ക്ക് അന്വേഷണ ചുമതല. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. ബോബി ചെമ്മണ്ണൂരിന് എതിരായ കേസിൽ നടി ഹണി റോസിൻറെ മൊഴി ഉടൻ രേഖപ്പെടുത്തും. ബോബി ചെമ്മണ്ണൂർ ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പോലീസ് കടക്കുമെന്നാണ് സൂചന.

നടിയുടെ പരാതിയില്‍ മുപ്പത് പേര്‍ക്കെതിരെയാണ് ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തത്. നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വന്ന പോസ്റ്റിനു കീഴെ ആയിരുന്നു സൈബര്‍ ആക്രമണം. സമൂഹമാധ്യമത്തിലെ പോസ്റ്റിന് കീഴെ അശ്ലീല കമന്‍റുകള്‍ നിറഞ്ഞതോടെ നടി പോലീസില്‍ പരാതി നല്‍കി. അശ്ലീല കമന്‍റിട്ട മുപ്പത് പേര്‍ക്കെതിരെ നടി കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. കമന്റുകളുടെ സ്ക്രീന്‍ഷോട്ടുകളും പ്രൊഫൈല്‍ വിവരങ്ങളും സഹിതമാണ് നടി പരാതി നല്‍കിയത്. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുമുണ്ട്. അശ്ലീല കമന്‍റിട്ടതായി പ്രതി ചേർക്കപ്പെട്ട കുമ്പളം സ്വദേശി ഷാജിയെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.  ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്.
<BR>
TAGS : CYBER ATTACK | HONEY ROSE
SUMMARY : Cyber ​​attack against Honey Rose; Special team to investigate

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *