തൃശ്ശൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ്സും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുവയസുകാരി മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന മുള്ളൂര്‍ക്കര സ്വദേശിനി നൂറാ ഫാത്തിമയാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. നൂറാ ഫാത്തിമയുടെ പിതാവ് ഉനൈസ്, മാതാവ് റൈഹാനത്ത് എന്നിവര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ ആശുപത്രിയിലേക്ക് അടിയന്തിരമായി പോവുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
<BR>
TAGS : ACCIDENT | DEATH
SUMMARY : KSRTC Swift bus and goods autorickshaw collide in Thrissur; Four-year-old girl dies tragically

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *