എച്ച്എംപി വൈറസ്; മുംബൈയില്‍ ഒരു കുട്ടിക്ക് കൂടി സ്ഥിരീകരിച്ചു

എച്ച്എംപി വൈറസ്; മുംബൈയില്‍ ഒരു കുട്ടിക്ക് കൂടി സ്ഥിരീകരിച്ചു

മുംബൈ: മുംബൈയിൽ ഒരു കുട്ടിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. ആറുമാസം പ്രായമുള്ള പെൺകുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന കുട്ടി ആശുപത്രി വിട്ടതായാണ് റിപ്പോർട്ട്. അതേസമയം, എച്ച്എംപിവി വൈറസ് ബാധിച്ച് ബെംഗളൂരു യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമുള്ള ആൺ കു‌ഞ്ഞ് രോഗമുക്തനായി ആശുപത്രി വിട്ടു. ക‍ർണാടകത്തിൽ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും രോഗമുക്തരായി.

ആദ്യം രോഗബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നേരത്തേ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. നിലവില്‍ കര്‍ണാടകയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സഹോദരങ്ങളായ 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പനിയും ജലദോഷവും അടക്കം രോഗ ലക്ഷണങ്ങളോടെ ജനുവരി മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. കുട്ടികൾ ആരോഗ്യനില വീണ്ടെടുത്ത് ആശുപത്രി വിട്ടുവെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. രണ്ടു കുട്ടികളും അവരുടെ ബന്ധുക്കൾ ഇപ്പോൾ നീരീക്ഷണത്തിലാണ്. സ്ഥിരീകരണമുണ്ടായതോടെ മഹാരാഷ്ട്ര സർക്കാർ ജാഗ്രതാ നിർദ്ദേശം പുറത്തുവിട്ടു. എച്ച്എംപിവി വൈറസിനെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. നേരത്തെ ബെംഗളുരുവില്‍ രണ്ടും, ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവും വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
<BR>
TAGS : HMP VIRUS | MUMBAI
SUMMARY : HMPV virus; One more child confirmed in Mumbai

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *