റണ്‍വേ നവീകരണം: തിരുവനന്തപുരം വിമാനത്താവളം 14 മുതല്‍ പകല്‍ അടച്ചിടും

റണ്‍വേ നവീകരണം: തിരുവനന്തപുരം വിമാനത്താവളം 14 മുതല്‍ പകല്‍ അടച്ചിടും

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളം പകല്‍ അടച്ചിടുമെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി. റണ്‍വേയുടെ ഉപരിതലം പൂർണമായും മാറ്റി റീകാർപ്പെറ്റിങ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിമാനത്താവളം അടച്ചിടുന്നത്.

ജനുവരി 14 മുതല്‍ മാർച്ച്‌ 29 വരെയായിരിക്കും നവീകരണ പ്രവർത്തനങ്ങള്‍ നടക്കുക. ഈ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറുമണി വരെ റണ്‍വേ അടച്ചിടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം വിമാനത്താലളത്തിലെ വിമാന സർവീസുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. പുതിയ സമയക്രമങ്ങളെക്കുറിച്ച്‌ അതത് വിമാനക്കമ്പനികള്‍ യാത്രക്കാർക്ക് വിവരം നല്‍കും.

TAGS : THIRUVANATHAPURAM | AIRPORT
SUMMARY : Runway renovation: Thiruvananthapuram airport will be closed during the day from 14th

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *