സുഹൃത്ത് കൊണ്ടുവന്ന എലിവിഷം കലർന്ന ബീഫ് കഴിച്ച യുവാവ് അത്യാസന്ന നിലയിൽ

സുഹൃത്ത് കൊണ്ടുവന്ന എലിവിഷം കലർന്ന ബീഫ് കഴിച്ച യുവാവ് അത്യാസന്ന നിലയിൽ

കോഴിക്കോട്:  കോഴിക്കോട് വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ നിധീഷിന്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ജനുവരി ആറിന് രാത്രി ഇരുവരും മദ്യപിച്ചിരുന്നു. മഹേഷ് കൊണ്ടുവന്ന ബീഫാണ് നിധീഷ് കഴിച്ചത്. ബീഫിൽ എലിവിഷം ചേർത്തതായി നിധീഷിനോട് പറഞ്ഞിരുന്നെന്നും എന്നാൽ താൻ പറഞ്ഞത് തമാശയാണ് എന്ന് കരുതി നിധീഷ് ഭക്ഷിക്കുകയായിരുന്നു എന്നുമാണ് മഹേഷ് പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ മഹേഷിനെതിരെ വടകര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
<BR>
TAGS : VATAKARA | RAT POISON
SUMMARY : A young man is in critical condition after eating beef laced with rat poison brought by a friend.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *