വൈകുണ്ഠ ഏകാദശി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം

വൈകുണ്ഠ ഏകാദശി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: വൈകുണ്ഠ ഏകാദശി പ്രമാണിച്ച് ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. രാവിലെ 8 മുതൽ രാത്രി 10 വരെയായിരിക്കും നിയന്ത്രണങ്ങൾ.

വെസ്റ്റ് ഓഫ് കോർഡ് റോഡിലൂടെ സാൻഡൽ സോപ്പ് ഫാക്ടറി ജംഗ്ഷനിൽ നിന്ന് മഹാലക്ഷ്മി മെട്രോ സ്റ്റേഷനിലേക്ക് പോകുന്ന വാഹനങ്ങൾ രാജാജിനഗർ, ഡോ. രാജ്കുമാർ റോഡ് വഴി കടന്നുപോകണം. വെസ്റ്റ് ഓഫ് കോർഡ് റോഡിലും സമീപമുള്ള റോഡുകളിലും കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ട്രാഫിക് പോലീസ് പറഞ്ഞു.

സാൻഡൽ സോപ്പ് ഫാക്ടറി ജംഗ്ഷനും മഹാലക്ഷ്മി മെട്രോ ജംഗ്ഷനും ഇടയിലുള്ള വെസ്റ്റ് ഓഫ് കോർഡ് റോഡിൽ ഓട്ടോറിക്ഷകൾക്കും ക്യാബുകൾക്കും യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമില്ല. വസന്തപുരയിലെ ഇസ്‌കോൺ വൈകുണ്ഠ ഹിൽസിലും രാവിലെ 6 മണിക്കും രാത്രി 10 മണിക്കും ഇടയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഗുബ്ബലാല വില്ലേജ് ജംഗ്ഷൻ മുതൽ പൈപ്പ്‌ലൈൻ ജംഗ്ഷൻ വരെയുള്ള പൈപ്പ്‌ലൈൻ റോഡിൻ്റെ ഒരു ഭാഗം പോലീസ് ബാരിക്കേഡ് വെച്ച് അടച്ചിട്ടുണ്ട്.

രാവിലെ 5.30 നും രാത്രി 9നും ഇടയിൽ കെആർ പുരം പോലീസ് സ്റ്റേഷൻ റോഡിലും രാമമൂർത്തി നഗർ മെയിൻ റോഡിൽ നിന്ന് കൽക്കരെയുമായി ബന്ധിപ്പിക്കുന്ന റോഡിൻ്റെ ഒരു ഭാഗത്തും നിയന്ത്രണങ്ങളുണ്ടാകും.

TAGS: BENGALURU | TRAFFIC RESTRICTION
SUMMARY: Traffic restrictions for Vaikunta Ekadashi in Bengaluru today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *