എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ നീട്ടി

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ നീട്ടി

തിരുവനന്തപുരം: എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ദീര്‍ഘിപ്പിച്ചു സര്‍ക്കാര്‍. എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി സർക്കാർ 120 ദിവസം കൂടി നീട്ടി. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. എൻ പ്രശാന്ത് മറുപടി നല്‍കാത്തത് ഗുരുതര ചട്ടലംഘനമെന്നാണ് റിവ്യൂ കമ്മിറ്റിയുടെ വിലയിരുത്തല്‍.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നല്‍കിയ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് പകരം ചീഫ് സെക്രട്ടറിയോട് അങ്ങോട്ട് പ്രശാന്ത് ചോദ്യങ്ങള്‍ ചോദിച്ചെത്തിയത് ഏറെ വിവാദമായിരുന്നു. അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫേസ്ബുക്കില്‍ അപമാനിച്ചു എന്നതിന്റെ പേരിലായിരുന്നു പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്.

TAGS : PRASANTH IAS
SUMMARY : N Prashant IAS suspension extended

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *