തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണം: പരുക്കേറ്റയാള്‍ മരിച്ചു

തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണം: പരുക്കേറ്റയാള്‍ മരിച്ചു

മലപ്പുറം: പുതിയങ്ങാടി വലിയനേര്‍ച്ചയുടെ സമാപനദിവസത്തില്‍ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ ഗുരുതര പരുക്കുകളൊടെ ചികിത്സയിലിരുന്നയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലെപടി കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്. കൃഷ്ണന്‍കുട്ടി കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30 നാണ് മരിച്ചത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരൂര്‍ തെക്കുംമുറിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം സംസ്‌കാരം. നേര്‍ച്ചയ്‌ക്കിടെ ജാറത്തിന് മുമ്പിൽ വെച്ച്‌ പോത്തന്നൂര്‍ പൗരസമിതിയുടെ പെട്ടിവരവില്‍ അണിനിരന്ന പാക്കത്ത് ശ്രീകുട്ടന്‍ എന്ന ആന വിരണ്ട് കൃഷ്ണൻ കുട്ടിയെ തുമ്പിക്കൈയില്‍ ചുഴറ്റിയെറിയുകയായിരുന്നു.

കഴിഞ്ഞ മൂന്നു ദിവസമായി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കൃഷ്ണന്‍കുട്ടിയെ കൂടാതെ മറ്റൊരാളെയും ആന തൂക്കിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് പാപ്പാന്‍മാര്‍ ആനയെ തളച്ചതോടെയാണ് കൂടുതല്‍ അപകടം ഒഴിവായത്. ആളുകള്‍ ചിതറിയോടിയതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് ചെറിയ പരുക്കേറ്റിരുന്നു.

TAGS : MALAPPURAM
SUMMARY : Elephant attack during Tirur Puthingadi fest: Injured person dies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *