സ്വവര്‍ഗ വിവാഹം; അനുമതിക്കുള്ള ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

സ്വവര്‍ഗ വിവാഹം; അനുമതിക്കുള്ള ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്ത് സ്വവര്‍ഗ വിവാഹത്തിനുള്ള നിയമാനുമതി നല്‍കാനാവില്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. ജസ്റ്റിസുമാരായ ബിആർ ഗവായ്, സൂര്യകാന്ത്,ബിവി നാഗരത്‌ന,പിഎസ് നരസിംഹ,ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം.

പുനഃപരിശോധ ഹർജികളില്‍ വാദം തുറന്ന കോടതികളില്‍ കേള്‍ക്കാൻ സുപ്രീംകോടതി അനുമതി നിഷേധിച്ചിരുന്നു. ഇന്നലെ ഹർജി പരിഗണിച്ചപ്പോള്‍, നേരത്തെയുള്ള വിധിയില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ നിയമാനുസൃതമാണെന്നും കൂടുതല്‍ ഇടപെടല്‍ ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. തല്‍ഫലമായി, തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എല്ലാ പുനഃപരിശോധനാ ഹർജികളും തള്ളപ്പെട്ടു.

നേരത്തെ പുറപ്പെടുവിച്ച ഒരു വിധിന്യായത്തില്‍, സ്വവർഗ പങ്കാളികള്‍ക്ക് നിയമപരമായ അനുമതി നല്‍കുന്നതിന് ഭരണഘടനാപരമായ അടിസ്ഥാനമില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. വിവാഹത്തെ മൗലിക അവകാശമായി അംഗീകരിക്കാനാണ് സുപ്രീം കോടതി നേരത്തെ വിസമ്മതിച്ചിരുന്നത്.

സ്വവർഗ വിവാഹം നിയമവിധേയമാക്കാനുള്ള അധികാരം നിയമനിർമാണ സഭകള്‍ക്കാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ വിഷയത്തില്‍ കേന്ദ്രസർക്കാർ സമിതി രൂപീകരിച്ച്‌ സ്വവർഗാനുരാഗികളുടെ ആശങ്കങ്ങള്‍ പരിഹരിക്കണമെന്നും കോടതി പറഞ്ഞിരുന്നു. സ്വവർഗ വിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം ലഭ്യമാക്കുന്നതിന് അനുകൂല സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

TAGS : SUPREME COURT
SUMMARY : same-sex marriage; The Supreme Court rejected the petitions for permission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *