ജപ്തി നടപടി; വീട്ടമ്മ സ്വയം തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

ജപ്തി നടപടി; വീട്ടമ്മ സ്വയം തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്‌: ബാങ്കുകാര്‍ ജപ്തി നടപടിക്കെതിയതിനെ തുടര്‍ന്ന് വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീക്കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ജപ്തി ചെയ്യാൻ ഷൊര്‍ണൂരിലെ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് വീട്ടമ്മ തീകൊളുത്തിയത്.

എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ ജയ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പട്ടാമ്പി പോലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. 2015 ല്‍ ബാങ്കില്‍ നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുങ്ങിയതോടെയാണ് ഉദ്യോഗസ്ഥർ ജപ്തി നടപടിയുമായെത്തിയത്.

TAGS : LATEST NEWS
SUMMARY : Foreclosure proceedings; The housewife tried to commit suicide by setting herself on fire

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *