വയനാട് പുനരധിവാസം: അടിയന്തര ഉപയോഗത്തിന് 120 കോടി രൂപ അനുവദിച്ച്‌ കേന്ദ്രം

വയനാട് പുനരധിവാസം: അടിയന്തര ഉപയോഗത്തിന് 120 കോടി രൂപ അനുവദിച്ച്‌ കേന്ദ്രം

വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് അടിയന്തര ഉപയോഗത്തിനായി 120 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ വ്യവസ്ഥകളില്‍ ഇളവ് നല്‍കിക്കൊണ്ടാണ് ഇതെന്ന് ഹൈക്കോടതിയില്‍ കേന്ദ്രം വ്യക്തമാക്കി.

മുമ്പ് വ്യോമസേന നടത്തിയ എയര്‍ലിഫ്റ്റുമായി ബന്ധപ്പെട്ടു കുടിശിക അടയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടപ്പോള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാവകാശം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് വയനാട് ദുരന്തം പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എസ്. ഈശ്വരന്‍ എന്നിവരുടെ പ്രത്യേക ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് കേന്ദ്രം പ്രതികരണം അറിയിച്ചത്.

ഈ പണം ഉപയോഗിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ചട്ടം 20 അനുസരിച്ച്‌ അധികാരമുണ്ടെന്നും ഇതു സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന് ഈ മാസം 2ന് കത്തു നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പുനരധിവാസ നടപടികളില്‍ ആക്ഷേപങ്ങളുണ്ടെങ്കില്‍ അമികസ് ക്യൂറിയെ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസ വിഷയം അടുത്തതവണ പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

TAGS : WAYANAD LANDSLIDE
SUMMARY : Wayanad Rehabilitation: Center allocates Rs 120 crore for emergency use

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *