സമയത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ; തിങ്കളാഴ്ചകളിൽ ഇനി നേരത്തെ സർവീസ്

സമയത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ; തിങ്കളാഴ്ചകളിൽ ഇനി നേരത്തെ സർവീസ്

ബെംഗളൂരു: നമ്മ മെട്രോ ട്രെയിൻ സർവീസ് സമയത്തിൽ മാറ്റം വരുത്തി ബിഎംആർസിഎൽ. എല്ലാ തിങ്കളാഴ്ചകളിലും പുലർച്ചെ 4.15ന് മെട്രോ സർവീസുകൾ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ജനുവരി 13 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും.

വാരാന്ത്യ അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തുന്ന യാത്രക്കാരെ സഹായിക്കുന്നതിനാണിത്. റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ഇറങ്ങുന്ന യാത്രക്കാർക്കാണ് അതിരാവിലെയുള്ള മെട്രോ സർവീസുകൾ പ്രയോജനപ്പെടുകയെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

പുതിയ സമയം തിങ്കളാഴ്ചകളിൽ മാത്രമാണ് ബാധകം. ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ മെട്രോ പ്രവർത്തന സമയങ്ങളിൽ മാറ്റമില്ലെന്നും ബിഎംആർസിഎൽ വ്യക്തമാക്കി. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള നിലവിലുള്ള ഷെഡ്യൂൾ അനുസരിച്ച് സർവീസുകൾ തുടരും.

TAGS: BENGALURU | NAMMA METRO
SUMMARY: Namma metro changes service timings on mondays

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *