എയ്റോ ഇന്ത്യ; ഡ്രോണുകൾക്കും ബലൂണുകൾക്കും നിയന്ത്രണം

എയ്റോ ഇന്ത്യ; ഡ്രോണുകൾക്കും ബലൂണുകൾക്കും നിയന്ത്രണം

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് ബെംഗളൂരുവിൽ ഡ്രോണുകൾക്കും ബലൂണുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ഫെബ്രുവരി 10 മുതൽ 14 വരെയാണ് ഡ്രോണുകൾ, പാരാഗ്ലൈഡറുകൾ, ബലൂണുകൾ തുടങ്ങിയവയുടെ ഉപയോഗം സർക്കാർ നിയന്ത്രിച്ചിരിക്കുന്നത്.

സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. ക്രമസമാധാനം നിലനിർത്തുന്നതിനും അനിഷ്ട സംഭവങ്ങൾ തടയുന്നതിനും ഇവയുടെ നിരോധനം അനിവാര്യമാണെന്ന് കമ്മീഷണർ പറഞ്ഞു.

യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് പരിപാടി നടക്കുന്നത്. സൈനിക വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, നൂതന ഏവിയോണിക്‌സ് എന്നിവ നിർമ്മിക്കുന്നതിനുള്ള ഒരു കേന്ദ്രമായി ഇന്ത്യയെ സ്ഥാപിക്കുക എന്നതാണ് പരിപാടിയുടെ ഇത്തവണത്തെ ആശയം.

അഞ്ച് ദിവസത്തെ എയ്റോ ഇന്ത്യയിൽ കർട്ടൻ-റൈസർ, ഉദ്ഘാടന ചടങ്ങ്, പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവ്, സിഇഒമാരുടെ റൗണ്ട് ടേബിൾ, ഐഡെക്സ് സ്റ്റാർട്ട്-അപ്പ് ഷോകേസ് എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ ഉണ്ടായിരിക്കും. എയർ ഷോകൾ, ഇന്ത്യ പവലിയനെ ഹൈലൈറ്റ് ചെയ്യുന്ന എക്സിബിഷൻ, പ്രമുഖ എയ്‌റോസ്‌പേസ് കമ്പനികളുടെ പങ്കാളിത്തത്തോടെയുള്ള വ്യാപാര മേള എന്നിവയും പരിപാടിയിൽ നടക്കും.

TAGS: BENGALURU | AERO INDIA
SUMMARY: Drones, balloons banned in Bengaluru during Aero India 2025 over security risks

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *