സംസ്ഥാനത്ത് തൊഴിൽ മേഖലയിലെ മിനിമം വേതനം വർധിപ്പിക്കുന്നത് പരിഗണനയിൽ

സംസ്ഥാനത്ത് തൊഴിൽ മേഖലയിലെ മിനിമം വേതനം വർധിപ്പിക്കുന്നത് പരിഗണനയിൽ

ബെംഗളൂരു: സംസ്ഥാനത്ത് സംഘടിത, അസംഘടിത മേഖലകളിലെ മിനിമം വേതനം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ. സംസ്ഥാനത്തുടനീളമുള്ള ഏകദേശം രണ്ട് കോടി തൊഴിലാളികൾക്ക് ഇതുവഴി പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് പ്രതിമാസം ഏകദേശം 20,000 രൂപ മിനിമം വേതനമായി ലഭ്യമാക്കാനാണ് പദ്ധതി.

സാധാരണയായി അഞ്ച് വർഷത്തിലൊരിക്കൽ മിനിമം വേതനം പരിഷ്കരിക്കാറുണ്ട്. കർണാടകയിൽ നിലവിലുള്ള തൊഴിലാളികൾക്ക് മിനിമം വേതനം 15,000 രൂപയാണ്. ഏറ്റവും ഉയർന്ന മിനിമം വേതനം നൽകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻനിരയിലേക്ക് കർണാടകയെ എത്തിക്കാൻ ഈ നീക്കം സഹായിക്കും. 54 ലക്ഷം സംഘടിത മേഖലയിലെ തൊഴിലാളികളുടെയും അസംഘടിത മേഖലയിലെ 1.5 കോടി തൊഴിലാളികളുടെയും ഉപജീവനമാർഗ്ഗത്തിൽ ഇത് സഹായകമാകും.

സുപ്രീം കോടതി മാർഗനിർദേശങ്ങൾ അനുസരിച്ച്, തൊഴിലുടമകൾ ഓരോ തൊഴിലാളിക്കും അവരുടെ (തൊഴിലുടമകളുടെ) സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ മിനിമം വേതനം നൽകാൻ ബാധ്യസ്ഥരാണ്. വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നും തീരുമാനം ജനുവരി അവസാനത്തോടെ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

TAGS: KARNATAKA | MINIMUM WAGES
SUMMARY: Karnataka likely to raise minimum wages to Rs 20,000 per month

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *