ഖനിയിൽ അകപ്പെട്ട എട്ട് തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഖനിയിൽ അകപ്പെട്ട എട്ട് തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഗുവാഹത്തി: അസമിലെ ഖനിയില്‍ അകപ്പെട്ട തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഖനിയിലെ ജലനിരപ്പ് കുറച്ചു കൊണ്ടാണ് തിരച്ചിൽ നടക്കുന്നത്. ജലനിരപ്പ് പൂര്‍ണ്ണമായി കുറയ്ക്കാനാകാത്താണ് നിലവിലെ പ്രതിസന്ധി. തൊഴിലാളികള്‍ ജീവനോടെയുണ്ടോ എന്നകാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്.

എട്ടു പേരാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നത്. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമ്രാംഗ്‌സോയിലെ കല്‍ക്കരി ഖനിയിലാണ് തൊഴിലാളികള്‍ അകപ്പെട്ടത്. സൈന്യത്തിന്റെയും, എന്‍ഡിആര്‍എഫ്, എസ് ഡി ആര്‍ എഫ് സംഘങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

300 അടിയോളം താഴ്ചയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഖനി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിനും, ഇന്ത്യയില്‍ നിരോധിച്ച ഖനനരീതി പിന്തുടര്‍ന്നതിനും ഒരാളെ അറസ്റ്റ് ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശര്‍മ്മ പറഞ്ഞു. ഖനിയുടമക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും കേസെടുത്തിട്ടുണ്ട്.

TAGS: NATIONAL | RESCUE OPERATIONS
SUMMARY: Rescue operatuon for eight workers fallen into mining pit underway

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *