കെഎൻഎസ്എസ് ഹൊറമാവ്, ബൊമ്മനഹള്ളി കരയോഗങ്ങളുടെ കുടുംബസംഗമം നാളെ

കെഎൻഎസ്എസ് ഹൊറമാവ്, ബൊമ്മനഹള്ളി കരയോഗങ്ങളുടെ കുടുംബസംഗമം നാളെ

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി (കെഎന്‍എസ്എസ്) ഹൊറമാവ്, ബൊമ്മനഹള്ളി കരയോഗങ്ങളുടെ കുടുംബസംഗമം നാളെ നടക്കും ബൊമ്മനഹള്ളി കരയോഗത്തിന്റ കുടുംബസംഗമം ‘കുടുംബക്കൂട്ട് 2025’ വിജയ ബാങ്ക് ലേ ഔട്ടിലുള്ള മുല്‍ക്കി സുന്ദര്‍ രാം ഷെട്ടി സഭാങ്കണയില്‍ രാവിലെ 9 മണി മുതല്‍ ആരംഭിക്കും.

കുടുംബാംഗങ്ങളുയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും, സദ്യയും, സാംസ്‌കാരിക സമ്മേളനവും ഉണ്ടായിരിക്കും. കരയോഗം പ്രസിഡന്റ് ഹരിദാസിന്റ അധ്യക്ഷതയില്‍ സാംസ്‌കാരിക സമ്മേളനം ബൊമ്മനഹള്ളി എം.എല്‍.എ ശ്രീ സതീഷ് റെഡ്ഡി ഉദുഘാടനം ചെയ്യും.

ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി. വി. നാരായണന്‍, ട്രഷറര്‍ വിജയകുമാര്‍, കരയോഗം രക്ഷാധികാരി ഡോ. പി അനില്‍കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍, മുന്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി കൂടാതെ ബോര്‍ഡിലെ മറ്റു ഓഫീസ് ഭാരവാഹികള്‍, മറ്റു കരയോഗങ്ങളില്‍ നിന്നുള്ളവരും പങ്കെടുക്കും.

കൂടാതെ ശ്രീ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ ഭഗവദ്ഗീതയെ ആസ്പതമാക്കി പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് കരയോഗം സെക്രട്ടറി ശ്രീ മധു മേനോന്‍ അറിയിച്ചു.
ഫോണ്‍ : 9448809851.

ഹൊറമാവ് കരയോഗ കുടുംബ സംഗമം -തരംഗം 2025 നാളെ രാമമൂര്‍ത്തി നഗറിലുള്ള നാട്യപ്രിയ നൃത്യക്ഷേത്രയില്‍ വെച്ച് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കുടുംബ സംഗമം കലാ പരിപാടികള്‍, സദ്യ, വൈകിട്ട് 5 മണിക്ക് കോഴിക്കോട് ടൈംസ് ജോക്‌സ് ന്റെ മെഗാഷോ, ഡിന്നര്‍ എന്നിവയോടെ സമാപിക്കും.

കെഎന്‍എസ്എസ്. ചെയര്‍മാന്‍ മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍, ട്രഷറര്‍ വിജയ് കുമാര്‍, മഹിളാ കണ്‍വീനര്‍ ശോഭന രാംദാസ്, മുന്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പലേരി എന്നിവര്‍ പങ്കെടുക്കും.കഴിഞ്ഞ അധ്യയന വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും മലയാളം മിഷന്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കും അവാര്‍ഡുകള്‍ നല്‍കുകയും, കുടുംബസംഗമത്തോടനുബന്ധിച്ചു നടത്തിയ കായിക മത്സര വിജയികള്‍ക്ക് സമ്മാന വിതരണവും ബോര്‍ഡിന്റെ പുതിയ ഭാരവാഹികളെ ആദരിക്കുകയും ചെയ്യും. പ്രോഗ്രാം കണ്‍വീനര്‍ ആനന്ദകൃഷ്ണന്‍, കരയോഗം പ്രസിഡന്റ് മധു നായര്‍, സെക്രട്ടറി ശ്രീകുമാര്‍, ട്രഷറര്‍ പ്രവീണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഫോണ്‍ : 9448322540.
<br>
TAGS : KNSS

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *