എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം; ബിഷപ്പ് ജോസഫ് പാംപ്ലാനിക്ക് പുതിയ ചുമതല

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം; ബിഷപ്പ് ജോസഫ് പാംപ്ലാനിക്ക് പുതിയ ചുമതല

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ഭരണം അവസാനിപ്പിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി മാര്‍ ജോസഫ് പാംപ്ലാനിയെ നിയമിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പിന്റെ ചുമതല കൂടാതെയാണ് പുതിയ ചുമതല.

മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണം കൈകാര്യം ചെയ്യും. വത്തിക്കാനില്‍നിന്ന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം.

തർക്കം രൂക്ഷമായതിനെത്തുടർന്ന് സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിൽ നിന്നും മാർ ബോസ്കോ പുത്തൂർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ബിഷപ്പ് ജോസഫ് പാംപ്ലാനി ചുമതലയേറ്റത്. ബോസ്കോ പൂത്തൂര്‍ ഒഴിഞ്ഞതില്‍ ആഹ്ലാദ പ്രകടനം. സ്ഥലത്ത് പ്രതിഷേധിച്ച വിശ്വാസികള്‍ പള്ളിമണി മുഴക്കി.

കഴിഞ്ഞ മൂന്ന് ദിവസമായി അതിരൂപതയിൽ വിമത വിഭാ​ഗത്തിൻ്റെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. അതിരൂപതാ ആസ്ഥാനത്ത് ഇരുവിഭാഗം വിശ്വാസികൾ തമ്മിലും ഏറ്റുമുട്ടൽ ഉണ്ടായി. വൈദികർ അരമനയിൽ പ്രവേശിച്ച ഉടൻ ഒരുകൂട്ടം വിശ്വാസികൾ ഇവർക്ക് പിന്തുണയുമായെത്തിയിരുന്നു. അതിനോടൊപ്പം തന്നെ ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. ഇരുപക്ഷത്തെയും വിശ്വാസികൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ സിറോമലബാര്‍ സഭ സിനഡ് സമ്മേളനം നടക്കുന്നതിനിടെയാണ് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്ന വൈദികര്‍ വ്യാഴാഴ്ച്ച എറണാകുളം ബിഷപ്പ്ഹൗസിനുള്ളില്‍ കയറി പ്രതിഷേധം തുടങ്ങിയത്. 21 വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ യജ്ഞം ആരംഭിക്കുകയായിരുന്നു.
<BR>
TAGS : MAR JOSEPH PAMPLANI
SUMMARY : Change of Administration in Ernakulam Angamaly Archdiocese; Bishop Joseph Pamplani has a new role

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *