പത്തനംതിട്ട പീഡനം; 62 പ്രതികളെ തിരിച്ചറിഞ്ഞു, നവ വരനടക്കം 20 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട പീഡനം; 62 പ്രതികളെ തിരിച്ചറിഞ്ഞു, നവ വരനടക്കം 20 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതികളായ 62 പേരെ പോലീസ്​ തിരിച്ചറിഞ്ഞു. ഇതിൽ 20 പ്രതികൾ അറസ്റ്റിലായി. നേരത്തെ 14 പേരെ അറസ്റ്റ് ചെയ്തിരുന്ന പോലീസ് ഇപ്പോള്‍ റാന്നിയില്‍ നിന്നുള്ള 6 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത്. നവവരനടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നും പോലീസ് വിശദീകരിച്ചു. 64 പേരുകളാണ്​ കുട്ടി പറഞ്ഞത്​. സ്കൂളിൽ വച്ചും കായിക ക്യാമ്പിൽ വച്ചും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ ഇതുവരെ ഏഴ് കേസുകളാണ് രജിസ്​റ്റർ ചെയ്തത്​. ഇന്ന് അറസ്റ്റിലായവരിൽ പ്ലസ്ടു വിദ്യാർഥിയും നവംബറിൽ വിവാഹിതനായയാളും അടുത്തയാഴ്ച വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ടയാളും സഹോദരങ്ങളും ഉൾപ്പെടുന്നു. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

ഇന്ന് അറസ്റ്റിലായ റാന്നിയില്‍ നിന്നുള്ള ആറു പേരില്‍ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് ഇന്നലെ അറസ്റ്റിലായ സുബിനാണെന്നും പോലീസ് വിവരിച്ചു. അന്ന് പെൺകുട്ടിക്ക് 13 വയസാണ് ഉണ്ടായിരുന്നത്. റബ്ബർ തോട്ടത്തിൽ വച്ച് നടന്ന പീഡനത്തിന്‍റെ ദൃശ്യങ്ങൾ സുബിൻ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു. സുബിൻ പെൺകുട്ടിയെ സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചതായും പോലീസ് അറിയിച്ചു.

സിഡബ്ല്യുസിയുടെ കൗൺസിലിംഗിനിടെയാണ് പതിമൂന്ന് വയസ് മുതൽ പീഡനത്തിനിരയായതായി പതിനെട്ടുകാരി വെളിപ്പെടുത്തിയത്.  2019 മുതൽ പീഡനം ആരംഭിച്ചു എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ആൺസുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്‌തതായാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന പ്രതിയും ഇക്കൂട്ടത്തിലുണ്ട്.
<br>
TAGS : PATHANAMTHITTA | RAPE CASE
SUMMARY : Pathanamthitta Sexual Abuse Case. 62 accused have been identified and 20 people including the groom have been arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *