ചിക്കമഗളൂരു ദേശീയപാതയിൽ പുള്ളിപ്പുലി

ചിക്കമഗളൂരു ദേശീയപാതയിൽ പുള്ളിപ്പുലി

ബെംഗളൂരു :ചിക്കമഗളൂരു ദേശീയപാതയിൽ പുള്ളിപ്പുലിയെ കണ്ടതായി നാട്ടുകാര്‍. ചിക്കമഗളൂരു കലസ താലൂക്കിലെ കുതിരേമുഖ ഹൈവേയിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ദേശീയപാതയിൽ ഒന്നിലധികം തവണയാണ് പുലിയെ കണ്ടത്. പുലി സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശ വാസികളും യാത്രക്കാരും ഭീതിയിലായി.

കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ കാപ്പി ത്തോട്ടങ്ങളിൽ വന്യജീവി സംഘർഷം രൂക്ഷമായത് ഇതിനകം നിവാസികളെ കൂടുതൽ ആശങ്കയിലാക്കിയിരുന്നു. ഇതിനിടെയാണ് ദേശീയപതയിൽ പുലിയെ കണ്ടത്. ആനകൾ, ഇതോടെ പരിസരവാസികളുടെ ആശങ്കയും ഭീതിയും ഇരട്ടിയാക്കിയിരിക്കുകയാണ്. അടിയന്തരമായി പുലിയെ പിടികൂടിമെന്ന് നാട്ടുകാര്‍ വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
<br>
TAGS : LEOPARD | CHIKKAMAGALURU NEWS
SUMMARY : Leopard on the national highway in Chikkamagaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *